Trending Now

തിരുവനന്തപുരത്തെ പ്രമുഖ മാളിലേക്ക് നാനൂറില്‍പരം ഒഴിവുകള്‍ : കോട്ടയത്ത് ഇന്റര്‍വ്യൂ 27 ന്

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറില്‍പരം വിവിധ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തും.

കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് ഗേള്‍സ്, സൂപ്പര്‍വൈസര്‍ സെക്യൂരിറ്റി സ്റ്റാഫ് ഹെല്‍പ്പേഴ്‌സ്, പിക്കേഴ്‌സ്, കുക്ക്, ബേക്കര്‍, സ്‌നാക് ബേക്കര്‍ കോമിസ്, സ്വീറ്റ് മേക്കര്‍, ബ്രോസ്റ്റ് മേക്കര്‍, ഷവര്‍മ മേക്കര്‍, പേസ്റ്ററി കോമി, കുബൂസ്, അറബിക് സ്വീറ്റ് മേക്കര്‍, ഫിഷ് മോങ്ങര്‍, ബുച്ചര്‍ എന്നി ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്.

ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യുവതി, യുവാക്കള്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യണം. ഒഴിവുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

error: Content is protected !!