Trending Now

ആത്മവിശ്വാസമുള്ളവരായി വിദ്യാര്‍ഥികള്‍ മാറണം: ഡെപ്യുട്ടി സ്പീക്കര്‍  

Spread the love

konnivartha.com : ആത്മവിശ്വാസമുള്ളവരായി വിദ്യാര്‍ഥികള്‍ മാറിയാല്‍ പഠിക്കാനുള്ള ശക്തിയും കഴിവും ഉണ്ടാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തണ്ണിത്തോട് സെന്റ് ബെനഡിക്ട്‌സ് എംഎസ്‌സി എച്ച്എസിലെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സെന്റ് ബെനഡിക്ട്‌സ് എംഎസ്‌സി ഹൈസ്‌കൂളില്‍ മുന്‍ വര്‍ഷങ്ങളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍  എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ബിഎസ്‌സി( ഗണിതം ) റാങ്ക് ജേതാവായ ജിബി റെജിയേയും അനുമോദിച്ചു.

 

യോഗത്തില്‍ പിടിഎ പ്രസിഡന്റ്  പി.ആര്‍. രാമചന്ദ്രന്‍ പിളള അധ്യക്ഷത വഹിച്ചു. സ്‌കൂള്‍  ഹെഡ് മാസ്റ്റര്‍  ബിജു മാത്യു, എംഎസ്‌സി സ്‌കൂള്‍  കറസ്‌പോണ്ടന്റ് റവ.ഫാ.  വര്‍ഗീസ് കാലായില്‍, ലോക്കല്‍ മാനേജര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍, സ്റ്റാഫ് സെക്രട്ടറി ഫിബി അഗസ്റ്റസ് മാത്യു, പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ ബിനു പി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!