
കോന്നി വാര്‍ത്ത ഡോട്ട് കോം : 2020-2021 അധ്യയന വര്‍ഷത്തില്‍ സ്റ്റേറ്റ്/ സി.ബി.എസ്.സി/ഐ.സി.എസ്.സി പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് /എ1 കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ (ആര്‍മി, നേവി, എയര്‍ഫോഴ്സ്) മക്കള്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ഈ മാസം 30 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2961104 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.