
ജോയിച്ചന്‍ പുതുക്കുളം@കോന്നി വാര്‍ത്ത ഡോട്ട് കോം
konnivartha.com @അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) 2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രോമിസ് ഫ്രാന്‍സീസ് (പ്രസിഡന്റ്), രജിത ശേഖര്‍ (വൈസ് പ്രസിഡന്റ്), ടെന്നിസണ്‍ സേവ്യര്‍ (സെക്രട്ടറി), വിനീത് ബാലകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), അര്‍ഷാദ് സലാഹുദ്ദീന്‍ (ട്രഷറര്‍), സുമിത് സുകുമാരന്‍ (ജോയിന്റ് ട്രഷറര്‍), ഹരി ജയചന്ദ്രന്‍ (പി.ആര്‍.ഒ), രതീഷ് മന്മഥന്‍ (ജോയിന്റ് പി.ആര്‍.ഒ), കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായി അജീഷ് ജോണ്‍, ദിവ്യ മെല്‍വിന്‍, ദിവ്യ ശ്രീകുമാര്‍, രശ്മി തോമസ് എന്നിവരും, സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗങ്ങളായി രാജേഷ് സി. നായര്‍, ശിഖ രാമന്‍, ദീപു ഗോപിനാഥ് എന്നിവരേയും തെരഞ്ഞെടുത്തു.
സഞ്ജിത് രാമകൃഷ്ണന്‍, സീനു ജേക്കബ്, സംജാദ് അസീസ്, ഗോപി കീഴത്തോട്ടില്‍, ഗോപീകൃഷ്ണ്‍ ഗോപകുമാര്‍ എന്നിവര്‍ അടങ്ങിയ ഇലക്ഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഇലക്ഷന്‍ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.