Trending Now

ലോക പക്ഷാഘാത ദിനാചരണ പരിപാടി സംഘടിപ്പിച്ചു

Spread the love
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജനറല്‍ ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക പക്ഷാഘാത ദിനാചരണം സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ലോക പക്ഷാഘാത ദിന സന്ദേശം ‘സമയം അമൂല്യം’ എന്നാണ്. പക്ഷാഘാതം വരാതിരിക്കുവാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുളള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനാചരണം ലക്ഷ്യമിടുന്നത്.
ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റെജി അലക്‌സ് അധ്യക്ഷത വഹിച്ചു.  ഡോ.താജ് പോള്‍ പനക്കല്‍, ഡോ. ജയശങ്കര്‍.സി.ആര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, പി.കെ.ജേക്കബ്, റെനീസ് മുഹമ്മദ്, സുമേഷ് ഐശ്വര്യ, ജയപ്രകാശ് പി.കെ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ബോധവത്കരണ ക്ലാസ്സിന് ന്യൂറോളജി വിഭാഗം ഡോ. സ്റ്റാന്‍ലി ജോര്‍ജ് നേതൃത്വം നല്‍കി
error: Content is protected !!