തണ്ണിത്തോട് വാര്‍ഡ് 3 കോവിഡ് കണ്ടെയ്മെന്‍റ് : കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

Spread the love

തണ്ണിത്തോട് വാര്‍ഡ് 3 കോവിഡ് കണ്ടെയ്മെന്‍റ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

കോവിഡ്: അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

കോന്നി വാര്‍ത്ത ഡോട്ട് കോം കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള ജില്ലയിലെ അഞ്ചു തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകളില്‍ നവംബര്‍ രണ്ടു മുതല്‍ എട്ടു വരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റും കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

പഞ്ചായത്ത്, നിയന്ത്രണമുള്ള വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍: കൊറ്റനാട്- വാര്‍ഡ് 12. തണ്ണിത്തോട്-3. മല്ലപ്പള്ളി-13, ഇരവിപേരൂര്‍-5. നഗരസഭ, നിയന്ത്രണമുള്ള വാര്‍ഡ് എന്ന ക്രമത്തില്‍: തിരുവല്ല-18.