
ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം കടലാസിൽ മാത്രം
കോന്നി വാർത്ത ഡോട്ട് കോം :കോന്നി വകയാർ മ്ലാന്തടത്തിൽ ജനിക്കുകയും ഊട്ടി ഫെൺ ഹില്ലിൽ ആശ്രമത്തിൽ ജീവിക്കുകയും ആയിരകണക്കിന് പുസ്തകങ്ങൾ രചിക്കുകയും ലക്ഷകണക്കിന് ശിഷ്യർ ഉണ്ടെങ്കിലും അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യ യതി (നവംബർ 2, 1923 – മേയ് 14, 1999)യ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാൻ ഉള്ള വസ്തു കോന്നിയിൽ കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ല എന്നത് സർക്കാരിന്റെ കീഴിൽ ഉള്ള സാംസ്കാരിക വകുപ്പിന്റെയും സ്ഥലം ജന പ്രതിനിധികളുടെയും കഴിവ് കേട് തന്നെ ആണ്.
ഗുരുവിനു സ്മാരകം വേണം എന്ന് ആവശ്യം ഉന്നയിച്ചു 2017 മുതൽ സർക്കാരിന് നിവേദനം നൽകിയത് കോന്നി വാർത്ത ഡോട്ട് കോം മാത്രം ആണ്.
സാംസ്കാരിക വകുപ്പ് സെക്രട്ടറി കോന്നി വാർത്തയെ ബന്ധപെടുകയും സ്ഥലം ഉണ്ട് എങ്കിൽ സ്മാരകം നിർമ്മിക്കാൻ നടപടി ഉണ്ടാകും എന്ന് അറിയിച്ചു. കോന്നി എം എൽ എ യ്ക്കും കോന്നി വാർത്ത നിവേദനം നൽകി.
സ്മാരകം നിർമ്മിക്കാൻ 45 കോടി രൂപ അനുവദിച്ചതായി എം എൽ എ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആദ്യം മെഡിക്കൽ കോളേജ് ഭാഗത്ത് സ്ഥലം ഉണ്ടെന്നു എം എൽ എ പറഞ്ഞു. പിന്നെ പറഞ്ഞു പ്രമാടത്തു എന്ന്. ഇത് രണ്ടും നടന്നില്ല. സ്ഥലം ഇല്ല എന്ന് പറയുമ്പോൾ റവന്യൂ വകുപ്പിന്റെ കയ്യിൽ ഉള്ള രേഖകൾ പരിശോധന നടത്തുക. ഗുരുവിനു സ്മാരകം നിർമ്മിക്കണം എന്ന് കോന്നി വാർത്ത വീണ്ടും ആവശ്യം ഉന്നയിക്കുന്നു.
ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. ശ്രീനാരായണഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കപ്പെടുന്നു (ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു.
അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവുമായിരുന്നു ഗുരു നിത്യ ചൈതന്യയതി. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
മതങ്ങൾക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യയതി.ഉചിതമായ സ്മാരകം നിർമ്മിക്കാൻ വൈകുന്നത് സാംസ്കാരിക വകുപ്പാണ്.