Trending Now

സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും

Spread the love

സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും

കോന്നിവാർത്ത ഡോട്ട് കോം : സ്കൂൾ തുറന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും.ഊട്ടുപാറ സെന്റ് ജോർജ്ജ് ഹൈ സ്കൂളിൽ ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കുട്ടികളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾകൊണ്ട് കൊണ്ട് എടുത്ത ഈ തീരുമാനം സ്കൂൾ മാനേജ്‌മെന്റും, അധ്യാപകരും, മറ്റ് ജീവനക്കാരും തികച്ചും അഭിനന്ദനം അർഹിക്കുന്ന ഒന്നായി. സാമൂഹിക അകലം പാലിച്ച് കുട്ടികൾക്കായി പ്രത്യേക ഇരിപ്പിടം ക്രമീകരിച്ചതിനൊപ്പം, രോഗലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക മുറി തയ്യാറാക്കുകയും അതിൽ പ്രാഥമിക സുരക്ഷാ മരുന്നുകൾ എത്തിക്കുകയും ചെയ്തു.

സ്‌കൂൾ പ്രദേശത്തുള്ള ആരോഗ്യകേന്ദ്രവുമായി സഹകരണം ഉറപ്പാക്കി ആവശ്യാനുസരണം ഡോക്ടറുടെ സേവനവും മരുന്നും ഈ സ്കൂളിൽ ഉറപ്പാക്കിയിട്ടുണ്ട് എന്ന് മാനേജ്‌മെന്റ് അറിയിച്ചു

error: Content is protected !!