Trending Now

എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിച്ചെന്ന് ഉറപ്പുവരുത്തണം

Spread the love

ശക്തമായുള്ള മഴയും വെള്ളക്കെട്ടുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തിവരുന്നുണ്ട്. എലിപ്പനിക്കെതിരെ ക്യാമ്പുകളിലും മറ്റും നല്‍കുന്ന പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളിക വാങ്ങി സൂക്ഷിക്കുക മാത്രമല്ല അവ കൃത്യമായി ജനങ്ങള്‍ കഴിക്കുന്നുണ്ടെന്ന് സ്വയം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!