Trending Now

നദിയില്‍ നിന്നും മണല്‍ വാരുവാന്‍ ഉള്ള അനുമതി തേടി കോന്നി പഞ്ചായത്ത് സര്‍ക്കാരിനെ സമീപിക്കുന്നു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചൻകോവിലാറ്റിലെ ബണ്ടുകളിൽ അടിഞ്ഞു കൂടിയ മണൽ വരുവാനുള്ള അനുമതി നല്‍കണമെന്ന് പഞ്ചായത്ത് ഭരണ സമിതി സർക്കാരിനോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു

അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്ക കെടുതികളെ കുറിച്ച് ചർച്ച ചെയ്യുവാൻ കൂടിയ അടിയന്തര കമ്മിറ്റിയുടേതാണ് തീരുമാനം. ആറിന് ആഴമില്ലാത്ത കാരണമാണ് പെയ്ത്ത് നീരൊഴുക്കിൽ പോലും വെള്ളം പൊങ്ങുന്നത്. ഈ കാരണം കൊണ്ട് ആറിന് ഇരുവശവും ഇടിഞ്ഞ് സമീപത്തെ വീടുകൾ അപകട സ്ഥിതിയിലാണ്.

ആറിന്റെ തീരത്തുള്ള പഞ്ചായത്തിലെ ഇരുന്നൂറോളം വീടുകൾ അപകട ഭീഷണി നേരിടുന്നുണ്ട്. മുൻപ് വളരെ ആഴമുണ്ടായിരുന്ന ബണ്ടുകൾ ഇപ്പോൾ മണൽ അടിഞ്ഞു നികാന്നതാണ് സാധാരണ മഴയത്ത് പോലും വെള്ളം പൊങ്ങുന്നതിനു കാരണം. വരും നാളുകളിലെ അപകടം സ്ഥിതി ഒഴിവാക്കുവാൻ ആറ്റിലെ മണൽ നീക്കാനുള്ള അനുമതി സർക്കാർ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകുവാനും വെള്ളപ്പൊക്കം രൂക്ഷമായാൽ റവന്യൂ വകുപ്പുമായി ചേർന്ന് വേണ്ട സഹായങ്ങൾ നൽകുവാനും വെള്ളം ഇറങ്ങിയശേഷം മലിനമായ കിണറുകൾ ശുചീകരിക്കുവാനും കമ്മിറ്റി തീരുമാനിച്ചു.

error: Content is protected !!