
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 60 വയസ് തികഞ്ഞവര്‍ ഒഴികെയുളള എല്ലാ തൊഴിലാളികളും ഡിസംബര്‍ 31 ന് മുന്‍പ് ഇ-ശ്രം പോര്‍ട്ടലില്‍ (www.eshram.gov.in) രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ ലിങ്കിഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുളള അക്ഷയ/സിഎസ്‌സി/ഇ- ശ്രം ക്യാമ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ ക്ഷേമനിധി ഓഫീസില്‍ എത്തിയും രജിസ്റ്റര്‍ ചെയ്യാമെന്ന്് മോട്ടോര്‍ തൊഴിലാളി പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.