
മലയോരത്ത് ശക്തമായ മഴയും കോട മഞ്ഞും
കോന്നി വാർത്ത ഡോട്ട് കോം :
കോന്നിയുടെ കിഴക്കൻ മലയോരത്തു ശക്തമായ മഴ. രാവിലെ മുതൽ തണുത്ത കാറ്റും കോട മഞ്ഞും ഉണ്ട്.
കോന്നി അച്ചൻ കോവിൽ കാനന പാതയിൽ കല്ലേലി മുതൽ മഴയും പെയ്യുന്നു.
പ്രദേശം കോട മഞ്ഞു മൂടി കിടക്കുന്നു. മലയോരത്തെ തണുത്ത കാറ്റ് കൂടിയായതോടെ പ്രദേശം വിറയ്ക്കുന്നു.
അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് ഇത് വരെ അപകടാവസ്ഥയിൽ ആയിട്ടില്ല എങ്കിലും അടുത്ത മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്നലെ തന്നെ മുന്നറിയിപ്പ് നൽകി.