Trending Now

മണിപ്പൂരിൽ ഭീകരാക്രമണം; കമാന്‍ഡിംഗ് ഓഫിസറും കുടുംബവും കൊല്ലപ്പെട്ടു: നാല് സൈനികർക്ക് വീരമൃത്യു

Spread the love

 

മണിപ്പുർ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേര്‍ മരിച്ചു. റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യുവരിച്ചു.

ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു.ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റതായാണ് റിപ്പോർട്ട്

error: Content is protected !!