
- കോന്നി വനത്തിലും രാവിലെ മുതൽ കനത്ത മഴ
കോന്നി വാർത്ത :രാവിലേ 5 മണി മുതൽ കനത്ത മഴ ഒരേ പോലെ ഉണ്ട്. മാനം കറുത്തു ഇരുണ്ട അവസ്ഥയിൽ ആണ്. അച്ചൻ കോവിൽ വനത്തിൽ മഴ തുടരുന്നു.
കോന്നി പത്തനാപുരം റോഡ് നിറഞ്ഞു വെള്ളം ഒഴുകുന്നു. വകയാർ, കൊല്ലൻ പടി, മുറിഞ്ഞകൽ, നെടുമൺ കാവ് കൂടൽ എന്നിവിടെ തോടുകൾ നിറഞ്ഞു ഒഴുകുന്നു.
ഏത് സാഹചര്യവും നേരിടാൻ പോലീസിന് ഡി ജി പി നിർദ്ദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.