
കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴ കാരണം പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ യാത്രാമാര്‍ഗം തിരിച്ചുവിട്ടതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു.
കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ പുനലൂര്‍, പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വകയാര്‍, പൂങ്കാവ്, മല്ലശ്ശേരി മുക്ക്, കുമ്പഴ, പാത ഉപയോഗിക്കണം. തീര്‍ഥാടകര്‍ക്കു തുടര്‍ന്ന് മൈലപ്ര, മണ്ണാറക്കുളഞ്ഞി വഴി ശബരിമലയിലേക്ക് പോകാം.
അടൂര്‍-പത്തനംതിട്ട നേര്‍ പാതയോ കൊടുമണ്‍ വഴിയോ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അടൂര്‍, പന്തളം, കുളനട, ഇലവുംതിട്ട, ഓമല്ലൂര്‍, പത്തനംതിട്ട പാതയും, ഇലവുംതിട്ട, കോഴഞ്ചേരി വഴിയും ഉപയോഗിക്കാം. കൊച്ചാലുംമൂട്, പന്തളം റോഡില്‍ തടസമുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് കുളനട, മെഴുവേലി, ഇലവുംതിട്ട, കോഴഞ്ചേരി, റാന്നി വഴി പോകാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.