 
	
		
konnivartha.com : പത്തനംതിട്ട ജില്ലയില്‍ 2021 ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 16 വരെയുള്ള ശക്തമായ മഴയില്‍ 4598.34 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 14381 കര്‍ഷകരുടെ 1268.15 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഒരു മാസത്തെ മഴയില്‍ നഷ്ടമായത്.
323.80 ഹെക്ടര്‍ നെല്‍കൃഷിയാണ് നശിച്ചത്. കപ്പ, റബര്‍, വെറ്റില, വാഴ തുടങ്ങിയ വിളകള്‍ 100 ഹെക്ടറിന് മുകളിലായി നശിച്ചിട്ടുണ്ടെന്ന് ജില്ലാ അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു അറിയിച്ചു.
 
					 
					 
					 
					 
					 
					 
					 
					 
					 
					