
KONNIVARTHA.COM : അപൂർവ്വയിനം പച്ചമരു ന്നുകൾ അരച്ചുചേർത്ത മണ്ണുകൊണ്ട് നിർമ്മിച്ച മരുന്നുമൺവീട് “മൃണ്മയ”ത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങ് ഡിസംബർ 3 നു പകൽ 2 മണിക്ക് അടൂർ മാഞ്ഞാലിയിൽ നടക്കും. വിഖ്യാത രേഖാചിത്രകാരനായ ജിതേഷ്ജിയും ജീവകാരുണ്യപ്രവർത്തക ഡോ എം എസ് സുനിൽ ടീച്ചറും ചേർന്നാണു നെല്ലിമുകൾ മലങ്കാവിൽ നടക്കുന്ന ഗൃഹപ്രവശനച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നത്.
അടൂരിന്റെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരികമേഖലകളിലെ ശ്രേഷ്ഠവ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരിക്കും.
പ്രവാസിയും സാഹസിക സഞ്ചാരിയുമായ ജേക്കബ് തങ്കച്ചനാണു ഈ മൺ വീടിന്റെ ഉടമ
വേൾഡ് റെക്കോർഡ് ശിലാ മ്യൂസിയത്തിന്റെ ഈ ശ്രദ്ധേയ സംരംഭത്തിനു പിന്നില്‍ ശിലാ സന്തോഷാണ് .