
കോട്ടയം ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ പക്ഷിപ്പനി . കോട്ടയം ജില്ലയിലെ വെച്ചൂര്‍, അയ്മനം,കല്ലറ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഭോപാലിലുള്ള ലാബില്‍ നിന്നാണ് പരിശോധനാഫലം വന്നത്.രണ്ടാഴ്ചയായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകളും മറ്റു വളര്‍ത്തു പക്ഷികളും ചത്തിരുന്നു.
അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളുടെ വില്‍പ്പനയും നിരോധിച്ചേക്കും.തകഴി പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് താറാവുകളെയും പക്ഷികളെയും കൊന്നു നശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടിരുന്നു