Trending Now

ശബരിമല: ദര്‍ശനത്തിന് എത്തിച്ചേരുന്ന ഓരോ അയ്യപ്പനും അറിയുന്നതിന്

Spread the love

ദിവ്യദർശനം പുണ്യദർശനം : ശബരിമല: ദര്‍ശനത്തിന് എത്തിച്ചേരുന്ന ഓരോ അയ്യപ്പനും അറിയുന്നതിന്

1. വലിയ തിരക്ക് അനുഭവപ്പെടുമ്പോള്‍ കൂട്ടത്തില്‍ തിക്കിതിരക്കാതെ സൂക്ഷിക്കുക
2. പോലീസിന്‍റേയും അയ്യപ്പസേവാസംഘം തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. അവര്‍ നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
3. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ സ്വാമി അയ്യപ്പൻ പാത മലകയറാൻ തെരഞ്ഞെടുക്കുക. തിരക്കിട്ടു കയറാതിരിക്കുക. സന്നിധാനത്ത് മാസ്കുപയോഗിക്കുക.
4 വെള്ളവും ബിസ്ക്കറ്റും കരുതുക. സന്നിധാനത്ത് ലഭിക്കുന്ന കുടിനീര്‍, ബിസ്ക്കറ്റ് എന്നിവ ഉപയോഗിക്കുക.
5. തേങ്ങ ഉടച്ചശേഷം പതിനെട്ടാംപടി ഓടിക്കയറാതിരിക്കുക. സന്നിധാനത്ത് എത്തി കുഴഞ്ഞുപോകുന്നത് ഒഴിവാക്കാം.
6. സോപാനം പടിയിലേയ്ക്ക് പണം പ്രത്യേകിച്ച് നാണയങ്ങള്‍ വലിച്ചെറിയാതിരിക്കുക, നിങ്ങളെ സഹായിക്കാന്‍ നില്‍ക്കുന്ന പോലീസുകാരെ ഉള്‍പ്പടെ അത് പരിക്കേല്‍പ്പിക്കും.
7. കൂട്ടം തെറ്റാതെ സൂക്ഷിക്കുക, തെറ്റിയാല്‍ ഉടന്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, സന്നിധാനത്തെ അനൗണ്‍സ്മെന്‍റ് സംവിധാനം എന്നിവ ഉപയോഗപ്പെടുത്തുക.
8. കേരളാപോലീസ് സാങ്കേതിക സഹകരണത്തോടെ തയ്യാറാക്കിയ ‘ടാഗ്’ പമ്പയില്‍ നിന്നും കുട്ടികള്‍ക്കായി ഉപയോഗപ്പെടുത്തുക. കൂട്ടം തെറ്റുന്ന കുട്ടികളെ കണ്ടെത്താന്‍ ഏറെ സഹായകരമാണിത്.
9. ഏറ്റവും മികച്ച ചികില്‍സാ സംവിധാനം നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുണ്ട്, ആവശ്യം വന്നാല്‍ ഉപയോഗപ്പെടുത്തുക.
10. പമ്പയില്‍ നിന്നും നടന്നുവരുമ്പോള്‍ കാടിനുള്ളില്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് പോകാതിരിക്കുക.ശബരിമലയിലും പരിസരത്തും ചവറുകൾ വലിച്ചെറിയാതിരിക്കുക. ഡസ്റ്റ് ബിന്നുകൾ ഉപയോഗപ്പെടുത്തുക.
11.പമ്പാനദിയിൽ വസ്ത്രങ്ങളും മാലയും ഉപേക്ഷിക്കാതിരിക്കുക.
12. ആശങ്കകള്‍ അസ്ഥാനത്താണ്: ഒരുപാട് കരങ്ങള്‍ നിങ്ങളെ സഹായിക്കാനുണ്ട്. കൈ കോര്‍ക്കുക.

error: Content is protected !!