Trending Now

റാന്നി പെരുനാട് റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

 

konnivartha.com : പത്തനംതിട്ട അട്ടത്തോട് ഉള്‍പ്പെടെയുള്ള മേഖലകളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുട്ടികള്‍ക്കായി സമഗ്രശിക്ഷ കേരളം റാന്നി ബി.ആര്‍.സിയുടെ പരിധിയില്‍ പെരുനാട് പഞ്ചായത്തില്‍ റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ ആരംഭിക്കുന്നു. ഹോസ്റ്റലിലേക്ക് വാര്‍ഡന്‍, പാര്‍ട്ട്ടൈം ടീച്ചര്‍, ചൗക്കീദാര്‍ എന്നിവരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയുമായി 2021 ഡിസംബര്‍ 30-ന് രാവിലെ 11 ന് പെരുനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പെരുനാട് പഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയുടെ അസല്‍ രേഖകള്‍ അഭിമുഖസമയത്ത് ഉദ്യോഗാര്‍ഥികള്‍ ഹാജരാക്കണം. യോഗ്യത : പാര്‍ട്ട്ടൈം ടീച്ചര്‍ – ഡിഗ്രി, ബി.എഡ്. വാര്‍ഡന്‍- എസ്എസ്എല്‍സി. ചൗക്കീദാര്‍ – എട്ടാം ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എസ്എസ്‌കെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0469 2600167.

error: Content is protected !!