Trending Now

യുവകലാകാരൻമാർക്കുള്ള ഫെലോഷിപ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Spread the love

konnivartha.com : സാംസ്‌കാരിക വകുപ്പ് യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കലാകാരൻമാരുടെ റാങ്ക് പട്ടിക www.keralaculture.orgwww.culturedirectorate.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

 

തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പ്രത്യേകമായി ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ പേരിനു നേരെ കൺഫേംഡ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ കലാകാരൻമാരും ആധാറിന്റെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 27 മുതൽ 30 വരെയുള്ള തീയതികളിൽ തിരുവനന്തപുരം കിഴക്കേകോട്ട, കോട്ടയ്ക്കകത്തെ സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലോ ഡിസംബർ 27, 28 തീയതികളിൽ തൃശ്ശൂർ സംഗീത നാടക അക്കാദമിയിലോ നിയമനത്തിനായി റിപ്പോർട്ട് ചെയ്യണം.

error: Content is protected !!