വിമുക്ത ഭടന്മാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരം

Spread the love

KONNIVARTHA.COM : മദ്രാസ് റെജിമെന്റ് റിക്കോര്‍ഡ് ഓഫീസില്‍ നിന്നുള്ള പ്രതിനിധികള്‍ ഡിസംബര്‍ 24 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പരാതികള്‍ സ്വീകരിക്കും.

 

മദ്രാസ് റെജിമെന്റില്‍ നിന്നും പിരിഞ്ഞു പോന്ന വിമുക്ത ഭടന്മാര്‍, അവരുടെ വിധവകള്‍/ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് മദ്രാസ് റെജിമെന്റ് റിക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍(ഡോക്യുമെന്റേഷന്‍ തുടങ്ങിയവ) നല്‍കാം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട മിലിട്ടറി, സിവില്‍ രേഖകളും പരാതി /അപേക്ഷയുമായി ജില്ലാസൈനിക ക്ഷേമ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2961104.

Related posts