സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍

Spread the love

 

 

 

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യു.കെ.- 3, യു.എ.ഇ.- 2, അയര്‍ലന്‍ഡ്-2, സ്പെയിന്‍- 1, കാനഡ- 1, ഖത്തര്‍- 1, നെതര്‍ലന്‍ഡ്​സ്- 1 എന്നിവിടങ്ങളില്‍നിന്നും എത്തിയവരാണ്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍: യു.കെ.- 1, ഘാന- 1, ഖത്തര്‍- 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂരിലുള്ളയാള്‍ യു.എ.ഇയില്‍നിന്ന് കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

 

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി കൊവിഡ് കേസുകൾ വർധിച്ചിരുന്നു. ഞായറാഴ്ച, ഡൽഹിയിൽ 290 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

error: Content is protected !!