
കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രായപൂര്‍ത്തിയാകാത്ത തട്ടിക്കൊണ്ടുപോയതിന് കോന്നി പോലീസ് നവംബര്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാമുകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിന് എടുത്ത കേസ്, പിന്നീട് പെണ്‍കുട്ടിയെ ബൈക്കില്‍ വന്ന് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
ജില്ലയില്‍ പോലീസ് നടപടി ശക്തം; വ്യാപക അറസ്റ്റ്
കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും, സംഘടിത കുറ്റകൃത്യങ്ങളും മറ്റും തടയുന്നതിനും ജില്ലയില്‍ ശക്തമായ പോലീസ് നടപടി പത്തനംതിട്ടയില്‍ തുടരുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ അറസ്റ്റ് ജില്ലയില്‍ വ്യാപകമായി നടന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞദിവസം 21 പേരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. വരും ദിവസങ്ങളിലും നടപടി തുടരും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്കും മറ്റ് നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടാല്‍ ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി 10 മണിമുതല്‍ വെളുപ്പിന് അഞ്ച് വരെയുള്ള നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ഈ സമയങ്ങളില്‍ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടവര്‍ നിര്‍ബന്ധമായും സാക്ഷ്യപത്രം കയ്യില്‍ കരുതണം.
ദേഹോപദ്രവകേസില്‍ 16 പ്രതികള്‍ പിടിയില്‍
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവ കേസുകളില്‍ 16 പ്രതികളെ കഴിഞ്ഞദിവസം പോലീസ് പിടികൂടി. ഇലവുംതിട്ട(4 പ്രതികള്‍)പെരുനാട്(2) തിരുവല്ല(4) റാന്നി(3),പന്തളം (5) സ്റ്റേഷനുകളിലെ കേസുകളിലാണ് ഇത്രയും അറസ്റ്റ്. ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതിന് പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവല്ല മാര്‍തോമ കോളേജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അടിപിടി കേസില്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായവരില്‍പ്പെടുന്നു.