മുംബൈയില്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത

Spread the love

 

konnivartha.com : ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അവധിയില്‍ പോയ പോലീസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി.

 

ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് മുംബൈ പോലീസിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.മുംബൈയിലെ പ്രധാന റെയില്‍ വേ സ്റ്റേഷനുകളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുമെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ്, കുര്‍ള തുടങ്ങിയ സ്‌റ്റേഷനുകളിലാണ് അതീവ ജാഗ്രതയുള്ളത്.

error: Content is protected !!