 
	
		പത്തനംതിട്ട ജില്ല
കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.07.01.2022
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 11
2. പന്തളം 19
3. പത്തനംതിട്ട 25
4. തിരുവല്ല 22
5. ആറന്മുള 9
6. അരുവാപുലം 7
7. അയിരൂര്‍ 4
8. ചെന്നീര്‍ക്കര 2
9. ചെറുകോല്‍ 7
10. ചിറ്റാര്‍ 1
11. ഏറത്ത് 3
12. ഇലന്തൂര്‍ 2
13. ഏനാദിമംഗലം 4
14. ഇരവിപേരൂര്‍ 4
15. ഏഴംകുളം 3
16. കടമ്പനാട് 1
17. കടപ്ര 3
 
18. കലഞ്ഞൂര്‍ 4
19. കല്ലൂപ്പാറ 1
20. കവിയൂര്‍ 1
21. കൊടുമണ്‍ 2
22. കോയിപ്രം 11
23. കോന്നി 14
 
24. കൊറ്റനാട് 1
25. കോട്ടാങ്ങല്‍ 1
26. കോഴഞ്ചേരി 9
27. കുളനട 3
28. കുന്നന്താനം 2
29. കുറ്റൂര്‍ 5
30. മലയാലപ്പുഴ 4
31. മല്ലപ്പളളി 4
 
32. മല്ലപ്പുഴശേരി 3
33. മെഴുവേലി 2
34. മൈലപ്ര 1
35. നാറാണംമൂഴി 2
36. നാരങ്ങാനം 3
 
37. ഓമല്ലൂര്‍ 7
38. പള്ളിക്കല്‍ 6
39. പന്തളം-തെക്കേക്കര 1
40. പെരിങ്ങര 3
41. പ്രമാടം 8
42. പുറമറ്റം 2
43. റാന്നി 4
44. റാന്നി-പഴവങ്ങാടി 10
45. റാന്നി-അങ്ങാടി 3
46. റാന്നി-പെരുനാട് 4
 
47. സീതത്തോട് 1
48. തോട്ടപ്പുഴശേരി 2
49. വടശേരിക്കര 1
50. വളളിക്കോട് 5
51. വെച്ചൂച്ചിറ 4
ജില്ലയില്‍ ഇതുവരെ ആകെ 207352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 184 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 204638 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1240 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1181 പേര്‍ ജില്ലയിലും, 59 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2599 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3754 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
 
കേന്ദ്ര മാര്ഗനിര്ദേശ പ്രകാരം വിദേശ രാജ്യങ്ങളില് നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്ക്കും 7 ദിവസം നിര്ബന്ധിത ഹോം ക്വാറന്റൈന് ഏര്പ്പെടുത്തും. തുടര്ന്ന് എട്ടാം ദിവസം ആര്ടിപിസിആര് പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേര്ക്കാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. അതില് ലോ റിസ്‌ക് രാജ്യങ്ങളില് നിന്നും വന്നവര്ക്കാണ് ഏറ്റവും കൂടുതല് ഒമിക്രോണ് ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില് നിന്നും വന്ന 186 പേര്ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില് നിന്നും വന്ന 64 പേര്ക്കുമാണ് ഒമിക്രോണ് ബാധിച്ചത്.
30 പേര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില് നിന്നും വരുന്നവര്ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില് നിന്നും വരുന്നവരില് കൂടുതല് പേര്ക്ക് ഒമിക്രോണ് സ്ഥിരീകരിച്ചതിനാല് അവര്ക്കും ഹോം ക്വാറന്റൈന് വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്ഗനിര്ദേശ പ്രകാരം ഹോം ക്വാറന്റൈന് വ്യവസ്ഥകള് കര്ശനമാക്കും.
 
എയര്പോര്ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില് നിന്നും വരുന്നവര് എന്നിങ്ങനെ തിരിച്ചാണ് ആര്ടിപിസിആര് പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില് നിന്നും വരുന്ന എല്ലാവര്ക്കും ആര്ടിപിസിആര് പരിശോധന നടത്തും. നെഗറ്റീവായാല് 7 ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം ആര്ടിപിസിആര് പരിശോധനയും നടത്തണം. നെഗറ്റീവായാല് വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില് തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള് ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില് പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്ഡേര്ഡ് പ്രോട്ടോകോള് അനുസരിച്ച് ചികിത്സ നല്കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്ദേശ പ്രകാരം ഡിസ്ചാര്ജ് ചെയ്യുന്നതുമാണ്.
 
ലോ റിസ്‌ക് രാജ്യങ്ങളില് നിന്നും വരുന്നവരില് 2 ശതമാനം പേരുടെ സാമ്പിളുകള് റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്ഗനിര്ദേശം. എന്നാല് സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള് റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര് 7 ദിവസം ഹോം ക്വാറന്റൈനില് കഴിയണം. എട്ടാമത്തെ ദിവസം ആര്ടിപിസിആര് പരിശോധന നടത്തണം. നെഗറ്റീവായാല് ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില് കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള് ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്ക്ക് സ്റ്റാന്ഡേര്ഡ് പ്രോട്ടോകോള് അനുസരിച്ച് ചികിത്സ നല്കുന്നു.
 
ക്വാറന്റൈന് സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള് ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്ത്തിച്ചുള്ള പരിശോധന നടത്തും