ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും ഉദ്ഘാടനം ചെയ്തു

Spread the love

ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും ഉദ്ഘാടനം ചെയ്തു

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും പത്തനംതിട്ട ജില്ല ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും റാന്നി  അഡ്വ. പ്രമോദ് നാരായണന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു.

 

ഹോമിയോപ്പതി ചികിത്സ ശാസ്ത്രത്തിന്  വന്ധ്യത ചികിത്സയിലും, മറ്റു വിവിധ മേഖലകളിലും അനന്ത സാധ്യതകളാണ് ഉള്ളതെന്ന് എം. എല്‍. എ പറഞ്ഞു. വന്ധ്യതാ നിവാരണ ചികിത്സ ഹോമിയോപ്പതിയില്‍ എന്ന വിഷയത്തില്‍ ജനനി ജില്ലാ കണ്‍വീനര്‍ ഡോ. പ്രീതി  ഏലിയാമ്മ ജോണ്‍, ജീവിത ശൈലിയും വന്ധ്യതയും എന്ന വിഷയത്തില്‍ വടശ്ശേരിക്കര  മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിഷ  വി. എസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

 

വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ലത മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹോമിയോ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എം സാബു,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ആര്‍ അശ്വതി  അംഗങ്ങളായ  സ്വപ്ന സൂസന്‍ ജേക്കബ് ,ഷീലു മാനപ്പള്ളില്‍, ജോര്‍ജുകുട്ടി, വര്‍ഗീസ് സുദേഷ് കുമാര്‍ , ഡോ. പ്രീതി ഏലിയാമ്മ ജോണ്‍, ഡോ ജിഷ വി എസ്,  സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ മോഹന്‍,  ധന്യ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!