Trending Now

കോന്നി ഇളകൊള്ളൂർ ഐടിഐ ഭാഗത്ത് റോഡ്‌ വീതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചു

Spread the love

 

കോന്നി വാര്‍ത്ത.കോം : പുനലൂർ പൊൻകുന്നം സംസ്ഥാന പാതയിലെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോന്നി ഇളകൊള്ളൂർ എൻഎസ്എസ് ഐടിഐ യുടെ എതിർ ഭാഗത്തെ റോഡിന്റെ വീതിയുമായി ബന്ധപ്പെട്ട് തർക്കം പരിഹരിച്ചു.വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം ഗോപുരം വളവ് നിവർത്തി പണികൾ നടന്നിരുന്നു.എന്നാൽ ഐടിഐക്ക് എതിർ ഭാഗത്തേക്കുള്ള ബൈ റോഡ് മണ്ണിട്ട് കിളത്തി പ്രധാന റോഡിന്റെ ഭാഗമാക്കുന്നതാണ് പ്രധാനമായും തർക്കം നിലനിന്നിരുന്നത്.

മണ്ണിട്ട് പ്രധാന റോഡ് ഉയർത്തുമ്പോൾ നിരവധി വീടുകൾ ഉള്ള പ്രദേശത്തേക്ക് പോകുന്ന ഈ വഴിയുടെ ഉയരവും വലിയ തരത്തിൽ കൂട്ടേണ്ട അവസ്ഥ വരുന്നു.നിലവിൽ തന്നെ ബൈറോഡ് വലിയ താഴ്ചയിൽ നിന്നുമാണ് കയറി വരുന്നത്.ഇതാണ് പ്രദേശവാസികളുടെ പരാതിയിലും പണികൾ തടയുന്നതിലും എത്തിയത്. പഞ്ചായത്ത് അംഗം വി ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഈ വഴി ഒഴിവാക്കാതെ നിലവിൽ റോഡിനായി നിർമ്മിച്ച വലിയ കല്ല്കെട്ട് പൊളിച്ചു വഴിക്കുള്ള സംവിധാനം ചെയ്യാനാണ് തീരുമാനം.

ചർച്ചയില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം വി ശങ്കർ,കെഎസ്ടിപി ഉദ്യോഗസ്ഥർ,ഇകെകെ കരാർ കമ്പനി പ്രധിനിധി,പ്രദേശവാസികളായ രാധാകൃഷ്ണൻ നായർ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു

error: Content is protected !!