
konni vartha.com : ജില്ലയിലെ 34 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.
നഗരസഭകളായ പത്തനംതിട്ട, അടൂര്‍, ബ്ലോക്ക് പഞ്ചായത്തുകളായ പറക്കോട്, പുളിക്കീഴ്, കോയിപ്രം, മല്ലപ്പള്ളി, പന്തളം, ഇലന്തൂര്‍, ഗ്രാമപഞ്ചായത്തുകളായ ആനിക്കാട്, കല്ലൂപ്പാറ, കവിയൂര്‍, കുറ്റൂര്‍, മല്ലപ്പുഴശേരി, മെഴുവേലി, ഓമല്ലൂര്‍, പെരിങ്ങര, പന്തളം തെക്കേക്കര, പ്രമാടം, ഏറത്ത്, കോഴഞ്ചേരി, റാന്നി അങ്ങാടി, റാന്നി പെരുനാട്, തുമ്പമണ്‍, വടശേരിക്കര, ഏനാദിമംഗലം, വെച്ചൂച്ചിറ, തോട്ടപ്പുഴശേരി, സീതത്തോട്, നാറാണംമൂഴി, മൈലപ്ര, കുളനട, ആറന്മുള, നിരണം, ചെറുകോല്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പ്രോജക്ടുകളാണ് അംഗീകരിച്ചത്.
വാര്‍ഷിക പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിലും ഫണ്ട് വിനിയോഗിക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യുട്ടി കളക്ടര്‍ റവന്യു റിക്കവറി ബി. ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.