Trending Now

രത്നമ്മയ്ക്ക് തണലായി കോന്നിയിലെ സ്നേഹാലയം

Spread the love

 

konnivartha.com : മലയാലപ്പുഴ താഴം വേലംപറമ്പിൽ പരേതനായ കരുണാകരൻ്റെ ഭാര്യ രത്നമ്മ (64) യെ പരിചരണത്തിനായി കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു. പക്ഷാഘാതം ബാധിച്ച രത്നമ്മയെ വീട്ടിനുളളിൽ രണ്ടാഴ്ച്ചയായി അടച്ചു പുട്ടിയ നിലയിലായിരുന്നു .മകൻ നിരന്തരം ലഹരി ഉപയോഗിച്ച് ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.

 

 

വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നത് ശ്രദ്ധയിൽപ്പെട്ടത്തിനെതുടർന്ന് ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി മലയാലപ്പുഴ സോണൽ കമ്മിറ്റി ഇവരെ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സമീപവാസികളും സിപിഐ എം പ്രവർത്തകരും ആണ് ഇതുവരെ ഭക്ഷണം നൽകിയിരുന്നത്.തുടർന്ന് ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ സ്ഥലത്തെത്തി രത്നമ്മയെ ഏറ്റെടുത്തു.

 

 

സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ, വി മുരളീധരൻ, ഇഎംഎസ് ചാരിറ്റബിൾ സോണൽ കൺവീനർ എസ് ബിജു, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ എസ് പണിക്കർ ,വി ശിവകുമാർ ,എ ജലജകുമാരി, മിഥുൻ ആർ നായർ, ബ്രാഞ്ച് സെക്രട്ടറിമാരായ എൻ കുഞ്ഞുമോൻ, കെ ജി സതീശൻ എന്നിവർ നേതൃത്വം നൽകി

error: Content is protected !!