Trending Now

ടാങ്കറിൽ കൊണ്ടുവന്നു മനുഷ്യവിസർജ്യം തള്ളി, രണ്ടുപേർ അറസ്റ്റിൽ

Spread the love

 

അടൂർ – കെ പി റോഡിൽ ആൾപ്പാർപ്പുള്ള സ്ഥലത്ത് വീടുകൾക്കരികിൽ ടാങ്കറിൽ കൊണ്ടുവന്നു മനുഷ്യ വിസർജ്യം തള്ളിയതിന് രണ്ടുപേരെ അടൂർ പോലീസ് പിടികൂടി. കെ എൽ 53 സി 1531 എന്ന രജിസ്റ്റർ നമ്പരുള്ള ടാങ്കർ കസ്റ്റഡിയിലെടുത്തു. തൊടുപുഴ അറക്കുളം പടിഞ്ഞാറേതിൽ രാജിവ് ബാലകൃഷ്ണൻ (39), ചുനക്കര സൗത്ത് പള്ളിയുടെ തെക്കേതിൽ ഷഫീക് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സാംക്രമിക രോഗവ്യാപനത്തിനിടയാക്കുന്നതും, സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ മലിനപ്പെടാനിടയാക്കുന്നതും, പൊതുജനസുരക്ഷക്ക് അപകടമുണ്ടാക്കാവുന്ന തരത്തിൽ ഏഴംകുളം പട്ടാഴിമുക്കിൽ 02/02/2022 വെളുപ്പിന് 2.45 നാണ് സംഭവം. അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരം എസ് ഐ നന്ദകുമാർ, ഏ എസ് ഐ പ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് നടപടികൾ സ്വീകരിച്ചത്.

error: Content is protected !!