
konnivartha.com : പത്തനംതിട്ടകീഴ്‌വായ്‌പ്പൂർ കല്ലൂപ്പാറയിൽ വീട്ടിൽ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ ഉടനെ കുടുങ്ങിയത് നൈറ്റ് പട്രോളിങ് ഓഫീസർ എസ് ഐ സുരേന്ദ്രന്റെ അവസരോചിതമായ കർത്തവ്യനിർവഹണം കാരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS.
സമയോചിതമായ പ്രവർത്തനത്തിലൂടെ പ്രതികൾ കുടുങ്ങിയ സംഭവത്തിൽ എസ് ഐ പ്രത്യേക പ്രശംസ അർഹിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. എസ് ഐയും ഡ്രൈവർ എസ് സി പി ഓ സജി ഇസ്മയിലും പോലീസ് സ്റ്റേഷന് താഴെയുള്ള എസ് ബി ഐ യിലെ പട്ടാ ബുക്കിൽ ഒപ്പിട്ട ശേഷം പട്രോളിങ് തുടരവേ കല്ലൂപ്പാറ അമ്പാട്ടുഭാഗം എന്ന സ്ഥലത്ത് ഒരു വീട്ടിൽ സഹോദരിയെ ഇളയ സഹോദരൻ ഉപദ്രവിക്കുന്നെന്ന സന്ദേശം വാഹനത്തിലെ ടാബിൽ
സ്വീയകരിച്ചതിനെ തുടർന്ന്, രാത്രി ഒരു മണിയോടെ അവിടെയെത്തി പ്രശ്നം പരിഹരിച്ച്, പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ എത്താൻ ഇരുകക്ഷികളെയും നിർദേശിച്ച ശേഷം, യാത്ര കോമളം റോഡേ തുടരവേ രണ്ട് പേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടു. കറുത്ത നിക്കറും ബനിയനും ധരിച്ച നല്ല തടിയുള്ളവരായിരുന്നു ഇരുവരും. അവരുടെ ശരീരത്തിൽ ചോരക്കറ ശ്രദ്ധയിൽപ്പെട്ട എസ് ഐ സുരേന്ദ്രൻ പിടിച്ചു പോലീസ് വാഹനത്തിൽ കയറ്റി. പിന്നീട് വിശദമായി
ചോദിച്ചപ്പോൾ, ക്രൂരമായ ഒരു കൊലപാതകത്തിലെ പ്രതികളിലേക്കുള്ള വഴി അദ്ദേഹത്തിന് മുന്നിൽ തെളിയുകയായിരുന്നു.
തിരുവനന്തപുരം മാർത്താണ്ഡത്തുനിന്നുള്ള കെട്ടിടം പണിക്കാരായ മൂന്നു സുഹൃത്തുക്കൾ, ഇതേ ജോലിയിൽ ഏർപ്പെട്ട് പരിസരങ്ങളിൽ തമ്പടിച്ച് കഴിയുന്ന ചിലരുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സംസാരിക്കുന്നതിന് ഒരു ബുള്ളറ്റിൽ എത്തിയതാണ്. കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന് തെക്ക് ഭാഗത്തുള്ള വാടകവീട്ടിലാണ് എല്ലാവരും ഒത്തുകൂടിയത്.
കൂടുള്ളയാളും പോലീസ് ജീപ്പിൽ കയറ്റപ്പെട്ട രണ്ടുപേരും, ആ വീട്ടിലെ താമസക്കാരായ മാർത്താന്ധം, തൃശൂർ സ്വദേശികളായ 9 പേരിൽ ചിലരുമായി തമ്മിൽ സാമ്പത്തിക ഇടപാടുകൾ സംസാരിച്ച് തർക്കം ഉണ്ടായി. തുടർന്ന് പ്രതികൾ മൂവരെയും മർദിച്ച് പരിക്കേൽപ്പിച്ചു. പ്രാണരക്ഷാർത്ഥo മൂവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ കൂട്ടത്തിൽപ്പെട്ട
സ്റ്റീഫൻ (40)നെ എന്നയാളെ കമ്പി കൊണ്ട് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു, ബോധരഹിതനായ അയാൾ രക്തം വാർന്നു മരിച്ചു.
ആ വീട്ടിലെത്തിയ എസ് ഐ, ജീപ്പിലുള്ളവരെ ഡ്രൈവറെ ഏല്പിച്ചശേഷം 9 പേരെയും കണ്ടു, പരിഭ്രമത്തോടെ നിന്ന അവർ സംഭവം വിവരിച്ചു, തുടർന്ന് കയ്യിലുണ്ടായിരുന്ന ലാത്തി എന്ന ഏക ആയുധത്തിന്റെ ബലത്തിൽ അദ്ദേഹം അവരെ ഹാളിനുള്ളിലാക്കി വീട് ബന്ധവസ് ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തന്ത്രപൂർവം, മനസ്സാന്നിധ്യം കൈവിടാതെ തടഞ്ഞുവക്കുകയും, തുടർന്ന് ചോരയോലിപ്പിച്ച് കിടന്നയാളെ 108 ആംബുലൻസ് വിളിച്ചുവരുത്തി മല്ലപ്പള്ളി താലൂക്
ആശുപത്രിയിലെത്തിച്ചു, പരിശോധിച്ച ഡോക്ടർ മരണം മൂന്നുമണിക്കൂർ മുമ്പ് സംഭവിച്ചതായി സ്ഥിരീകരിച്ചു.
പോലീസ് ഇൻസ്‌പെക്ടറേയും തിരുവല്ല ഡി വൈ എസ് പി യെയും വിവരം വിളിച്ചറിയിച്ചു. പ്രതികളെന്ന് സംശയിച്ചവരെ പോലീസ് വാഹനത്തിൽ കയറ്റി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തിച്ചു.
കൊല്ലാൻ പ്രതികൾ ഉപയോഗിച്ച കമ്പിവടി ബന്തവസ്സിലെടുത്തു, തുടർന്ന് സ്റ്റേഷനിൽ ഹാജരായി ആദ്യം വഴിയരികിൽ നിന്നു കയറ്റിയ രണ്ടുപേരിൽ ഒരാളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംഭവുമായി ബന്ധപെട്ട് തമിഴ് നാട് മാര്‍ത്താണ്ഡം സ്വദേശികളായ ആല്‍വിന്‍ ജോസ്(39) , സുരേഷ് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.