Trending Now

പോലീസ് കഞ്ചാവ് വേട്ട തുടരുന്നു, അടൂർ ഏഴoകുളത്ത് 3 യുവാക്കൾ അറസ്റ്റിൽ

Spread the love

 

konnivartha.com  :   പത്തനംതിട്ട  ജില്ലയിൽ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾക്കെതിരായ റെയ്ഡും മറ്റ് പോലീസ് നടപടികളും തുടരുന്നതിനിടെ, മൂന്നു യുവാക്കളെ ഡാൻസാഫ് ടീം ഇന്നലെ (05.02.2022) പിടികൂടി അടൂർ പോലീസിന് കൈമാറി.

 

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന് ലഭിച്ച രഹസ്യസന്ദേശം ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും, ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നോഡൽ ഓഫീസറുമായ ആർ പ്രദീപ്‌ കുമാറിന് കൈമാറിയതിനെ തുടർന്ന് നടന്ന  റെയ്‌ഡിൽ പറക്കോട് ഏഴoകുളം എംസൺ ലോഡ്ജിൽ നിന്നും അടൂർ പറക്കോട് സുബൈർ മൻസിലിൽ ലത്തീഫ് മകൻ അജ്മൽ (26), ഏഴoകുളം അറുകാലിക്കൽ പടിഞ്ഞാറ് വയല തോട്ടിറമ്പിൽ അഷ്‌റഫ്‌ മകൻ മുനീർ (24), ഏഴoകുളം അറുകാലിക്കൽ പടിഞ്ഞാറ് പുഞ്ചിരിപ്പാലം കുളപ്പുറത്ത് താഴെതിൽ നവാസ് മകൻ അർഷാദ് (24) എന്നിവരെ പിടികൂടുകയായിരുന്നു. പിന്നീട് അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ മുറിയിലെ കട്ടിലിലെ മെത്തക്കടിയിൽ ഒളിപ്പിച്ചനിലയിൽ സൂക്ഷിച്ചുവച്ച ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ പത്രക്കടലാസ്സിൽ പൊതിഞ്ഞ നിലയിൽ 103 ഗ്രാമം കഞ്ചാവ് ലഭിച്ചു.

 

പറക്കോട് ഏഴoകുളം എംസൺ ലോഡ്ജിന്റെ 46A നമ്പർ മുറി കേന്ദ്രീകരിച്ച് അനധികൃത കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന വിവരത്തെതുടർന്ന് ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണം ഈഭാഗത്ത് ശക്തമാക്കിയിരുന്നു. പോലീസ് സംഘം ലോഡ്ജ് മുറി തുറന്നുകയറുമ്പോൾ പരിഭ്രമചിത്തരായി നിന്ന യുവാക്കളെയാണ് കണ്ടത്.

 

രാജിവ് എന്നയാളുടെ ലോറിയിലെജോലിക്കാരാണെന്ന് അറിയിച്ച ഇവരെ, കൂടുതൽ ചോദ്യം ചെയ്തപ്പോൾ സ്വന്തം ഉപയോഗത്തിനും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്നതിനും ശേഖരിച്ചുവച്ചതാണെന്ന് സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടിലിൽ കണ്ടെത്തിയ 30 പ്ലാസ്റ്റിക് കവറുകൾ, കഞ്ചാവ് പൊതികളാക്കി സൂക്ഷിക്കാൻ കരുതിയതാണെന്നും, കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പ്രതികൾ സമ്മതിച്ചു. രാജീവ് ഇവർക്കു തങ്ങുന്നതിനുവേണ്ടി വാടകയ്ക്ക് എടുത്തുനല്കിയതാണ് ലോഡ്ജ് മുറിയെന്നും വ്യക്തമായി.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ തുടർ നടപടികൾ സ്വീകരിച്ചു. അടൂർ പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എ എസ് ഐ രഘു,
സിവിൽ പോലീസ് ഓഫീസർ സതീഷ് എന്നിവരുമുണ്ടായിരുന്നു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വ്യക്തത വരാനുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിന് നിയമനടപടികൾക്കായി നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

ജില്ലയിൽ ഡാൻസാഫിന്റെയും, ജില്ലാ ആക്ഷൻ ഗ്രൂപ്പ്‌ തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ റെയ്ഡുകളും പോലീസ്
നടപടികളും തുടരുമെന്നുംജില്ലാ പോലീസ് മേധാവി പറഞ്ഞു.

error: Content is protected !!