Trending Now

കോന്നിയില്‍ വ്യാപകമായി നീർത്തടങ്ങൾ അനധികൃതമായി നികത്താൻ മണ്ണ് മാഫിയ ശ്രമം

Spread the love

കെ എസ് ഡി പി റോഡ്‌ പണിയുടെ മറവില്‍ കോന്നിയില്‍ വ്യാപകമായി നീർത്തടങ്ങൾ അനധികൃതമായി നികത്താൻ മണ്ണ് മാഫിയ ശ്രമം

konnivartha.com ; കോന്നി ബ്ലോക്ക് ഓഫീസിന് സമീപത്ത് ഇളകൊള്ളൂരിൽ നീർത്തടങ്ങൾ അനധികൃതമായി പച്ച മണ്ണിട്ട് നികത്തുന്നത് പോലീസിന്റെയും പഞ്ചായത്ത് അംഗത്തിന്റെയും നേതൃത്വത്തിൽ തടഞ്ഞു.അവസാന ഘട്ട നിർമ്മാണം നടന്ന രണ്ടാം ഘട്ട ടാറിങ് പൂർത്തിയായ പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതക്കും നാശ നഷ്ടം സംഭവിച്ചു.വാഹനം കോന്നി പോലീസ് കസ്റ്റഡിയിൽ എടുത്തു.

കോന്നി താലൂക്ക് ഓഫീസ് അധികൃതരുമെത്തി നടപടികൾ സ്വീകരിച്ചു.നിലവിൽ 10 ലോഡ് മണ്ണ് ഇവിടെ ഇട്ട് നികത്തുകയും ചെയ്തു..ഈ പ്രദേശങ്ങളിൽ വ്യാപകമായ പച്ചമണ്ണടി നടക്കുന്നുവെന്നും അധികൃതർ നടപടിയെടുക്കണമെന്നും,
ടാക്‌സും,പൊല്യൂഷനും നിലവിൽ വാഹനത്തിന് ഇല്ലെന്നും പഞ്ചായത്ത് അംഗം വി ശങ്കർ പറഞ്ഞു.പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്നു ബിജെപി പ്രവർത്തകർ എത്തി കൊടി കുത്തി.
കോന്നി വകയാര്‍ മേഖലയിലും വ്യാപകമായി വയലുകള്‍ മണ്ണിട്ട്‌ നികത്തി വരുന്നു . കോന്നി വില്ലേജ് അധികാരികള്‍ പരാതികള്‍ കാണുന്നില്ല . കെ എസ് റ്റി  പി റോഡ്‌ പണികളുടെ മറവില്‍ ആണ് റോഡിനോട് ചേര്‍ന്നുള്ള വയലുകള്‍ മണ്ണിട്ട്‌ നികത്തുന്നത് .

error: Content is protected !!