പോസ്റ്റല്‍ഡിവിഷനിലെ പോസ്റ്റല്‍ അദാലത്ത് 2022 ഫെബ്രുവരി 22 ന്

Spread the love

തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ഡിവിഷനിലെ പോസ്റ്റല്‍ അദാലത്ത് 2022 ഫെബ്രുവരി 22 ന് ഗൂഗിള്‍ മീറ്റ് വഴി വൈകുന്നേരം 3 മണിക്ക് നടത്തും. തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ ഡിവിഷനിലെ പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ കാര്യങ്ങളെ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ സമര്‍പ്പിക്കാം.

 

പരാതികള്‍ 2022 ഫെബ്രുവരി 18 നകം കിട്ടത്തക്കവണ്ണം ശ്രീ. അജിത് കുര്യന്‍, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695 023 എന്ന വിലാസത്തില്‍ അയക്കണം.  കവറിന് മുകളില്‍   പെന്‍ഷന്‍ അദാലത്ത് എന്ന് രേഖപ്പെടുത്തണം.  കോവിഡ് – 19 രോഗസാധ്യത കണക്കിലെടുത്ത് വെര്‍ച്വല്‍ രീതിയിലാകും  അദാലത്ത്.  പെന്‍ഷണരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം.

പോസ്റ്റ്ഓഫീസിലോ, ഡിവിഷണല്‍ തലത്തിലോ മുന്‍പ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തിന്റെ പരിഗണിക്കൂ. പെന്‍ഷന്‍  സംബന്ധിച്ച സാധാരണ പരാതികളും,  ആദ്യമായി സമര്‍പ്പിക്കുന്ന സാധാരണ പരാതികളും അദാലത്തില്‍ പരിഗണിക്കില്ല.  അത്തരം പരാതികള്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ മാത്രമേ പരിഗണിക്കൂ.

 

Related posts