Trending Now

പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ നാളെ മുതല്‍ ( 14/02/2022 )

Spread the love

 

സമഭാവനയുടെ സന്ദേശവുമായി മത മൈത്രീ സ്നേഹം വിളയാടുന്ന പത്തനംതിട്ട ജില്ലയില്‍ നിന്നും വാര്‍ത്തകള്‍ക്കും ,അറിയിപ്പുകള്‍ക്കും പ്രവാസി വിഷയങ്ങള്‍ക്കും മുന്‍ തൂക്കം നല്‍കി കൃത്യമായ വാര്‍ത്താ വിശകലനത്തോടെ പമ്പവിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ നാളെ മുതല്‍ തുടക്കം കുറിയ്ക്കും .

 

സ്‌പൈക്യാമറകളെ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കൈപിടിച്ചാനയിച്ച അനേകം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് . പുതിയ ഒരു വാര്‍ത്താ അവതരണ രീതിയിലേക്ക് ആണ് പമ്പ വിഷന്‍ ഡോട്ട് കോം കടക്കുന്നത്‌ . ലോകം വളരെവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു . വിവരങ്ങള്‍ അറിയുവാന്‍ ജനങ്ങള്‍ വിവിധങ്ങളായ മാധ്യമങ്ങളെ ആശ്രയിക്കുന്നു . കൃത്യമായ അറിയിപ്പുകള്‍ , വിശേഷങ്ങള്‍ ,വാര്‍ത്തകള്‍ അറിയുവാന്‍ മാറി മാറി വിവിധ മാധ്യമങ്ങളില്‍ വിവരങ്ങള്‍ തേടുന്നു . ഇതില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായ വാര്‍ത്തകളും അറിയിപ്പുകളും പമ്പ വിഷന്‍ ഡോട്ട് കോമിലൂടെ ലഭിക്കും എന്ന് ഉറപ്പ് നല്‍കുന്നു .

 

വാര്‍ത്ത മാധ്യമ ലോകത്തേക്ക് പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ കടക്കുകയാണ് .എല്ലാവരുടെയും പിന്തുണ ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു .

പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിലേക്ക് സ്വാഗതം

 

Homepage

error: Content is protected !!