Trending Now

മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ്

Spread the love

 

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

ഫാം ഡിയും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. ആന്റിമൈക്രോബിയൽ മേഖലയിലെ നൈപുണ്യം അഭികാമ്യം. 179 ദിവസത്തേക്കായിരിക്കും നിയമനം. ശമ്പളം പ്രതിമാസം 18,000 രൂപ.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി 28 ന് വൈകിട്ട് 3 നു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

error: Content is protected !!