Trending Now

പുഴയിൽ ചാടി നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ

Spread the love

 

പാലക്കാട് ലക്കിടിയിൽ ഭാരതപുഴയിൽ ചാടി നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തെ വാടക വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് അടുത്ത വീട്ടുകാർ ഒറ്റപ്പാലം പോലീസിനെ അറിയിച്ചിരുന്നു.

 

തുടർന്നുള്ള അന്വേഷണത്തിൽ വീട്ടിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ലക്കിടി തീരദേശ റോഡിന് സമീപത്തു നിന്നാണ് നാല് മൃതദേഹങ്ങൾ പുഴക്കുള്ളിൽ നിന്ന് കിട്ടിയത്. പാലപ്പുറം വിളക്കത്തിൽ അജിത്ത്കുമാർ (37), ഭാര്യ: വിജി (34), മകൾ : അശ്വനന്ദ (6), ആര്യനന്ദ (14) എന്നിവരാണ് മരിച്ചത്.

error: Content is protected !!