Trending Now

പോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Spread the love

 

konnivartha.com : ഭാര്യയെയും മകളെയും മർദ്ദിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കവേ, പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശ്ശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടിൽ ശിവരാജൻ മകൻ ജിജിക്കുട്ടൻ എന്ന  ഉല്ലാസ് (39) ആണ് പിടിയിലായത്.

ഇയാൾ ഇന്നലെ (26.02.2022) വൈകിട്ട് വീട്ടിൽ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പോലീസ് കൺട്രോൾ
റൂമിൽ നിന്നും സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ് ഐ രാജീവും സംഘവും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചവെങ്കിലും വിജയിച്ചില്ല.

അക്രമാസക്തനായ യുവാവ് പോലീസിന് നേരേ തിരിയുകയായിരുന്നു. മൽപ്പിടിത്തത്തിനിടെ എസ് ഐ രാജീവിന്റെ ഇടതു കൈപ്പത്തി കടിച്ചു പരിക്കേൽപ്പിച്ചു. തടയാൻ തുനിഞ്ഞ സി പി ഓ ഗിരീഷ് കുമാറിന്റെ വലതു കൈപ്പത്തി ബലമായി പിടിച്ചു തിരിച്ചതിനെ തുടർന്ന് ചെറുവിരലിന്റെ അസ്ഥിക്കു പൊട്ടലുണ്ടായി. സി പി ഓ വിഷ്ണുവിന് ചവിട്ടേറ്റു.

 

പത്തനംതിട്ട ഡി വൈ എസ് പി കെ സജീവിന്റെ നിർദേശത്തേതുടർന്ന് സ്ഥലത്ത് എത്തിയ പോലീസ്
ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഏറെ സമയത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതിയെ കീഴടക്കിയത്. വീട്ടിൽ
ഭാര്യയുമായി നിരന്തരം വഴക്കിടുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്ന ഇയാൾക്കെതിരെ ഭാര്യയെയും മകളെയും മർദ്ദിച്ചതിന് വേറെ കേസ് എടുത്തു. ഭാര്യയെ  മർദ്ദിച്ച് അവശയാക്കുകയും, വെട്ടുകത്തിയുടെ പിടികൊണ്ട് തലക്ക് പിന്നിൽ ഇടിക്കുയും ചെയ്ത പ്രതിയെ മകൾ തടഞ്ഞപ്പോൾ വെട്ടുകത്തിയുടെ പിടി ഉപയോഗിച്ച് ചുണ്ടിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ മാരായ രാജീവ്, അനിരുദ്ധൻ, സിദ്ധീക്, സി പി ഓമാരായ അജിത്, അഖിൽ, തിലകൻ, വിഷ്ണു എന്നിവരാണ് എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!