യുക്രെയിനിൽനിന്ന് ഇതുവരെ എത്തിയത് 3093 മലയാളികൾ; ഇന്ന് 119 പേർ

Spread the love

യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലും മുംബൈയിലുമെത്തിയ 3093 മലയാളികളെ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചു. ഇന്ന് (08 മാർച്ച്) 119 മലയാളികളാണു കേരളത്തിൽ എത്തിയത്. ഇതിൽ 107 പേർ ഡൽഹിയിൽനിന്നും 12 പേർ മുംബൈയിൽനിന്നും എത്തിയവരാണ്.

 

 

ഡൽഹിയിൽനിന്നു നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേഡ് ഫ്ളൈറ്റിൽ 107 യാത്രക്കാർ വൈകിട്ട് ആറു മണിയോടെ കൊച്ചിയിൽ എത്തി. മുംബൈയിൽനിന്നുള്ള 12 പേർ ഇന്നു പുലർച്ചെയും സ്വദേശങ്ങളിൽ എത്തി.

error: Content is protected !!