Trending Now

ദേശീയ ഗുണനിലവാര അംഗീകാര നിറവില്‍ തിരുവല്ല, ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

Spread the love

konnivartha.com : ജില്ലയിലെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിനും ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ലഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിസന്ധികള്‍ക്കിടയിലും ഈ നേട്ടം കൈവരിക്കാനായത് ജില്ലയിലെ ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്.

 

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്ട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളില്‍ സ്‌കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍ക്യുഎ എസ് ) അംഗീകാരം നല്‍കുന്നത്.

 

 

തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് 94.8 ശതമാനവും, ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് 90 ശതമാനവും സ്‌കോര്‍ നേടാനായി. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകള്‍ക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.

error: Content is protected !!