Trending Now

സപ്ലൈകോ: ജീവനക്കാരുടെ ആവശ്യങ്ങളിൽ അടിയന്തിര നടപടിക്കു നിർദ്ദേശം

Spread the love

 

സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, കോമൺ സർവീസ് റൂൾ നടപ്പാക്കൽ, യൂണിയൻ പ്രതിനിധികൾ ഉന്നയിച്ച ജീവനക്കാരുടെ മറ്റു പ്രശ്‌നങ്ങൾ എന്നിവയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര സപ്ലൈകോ മാനേജ്‌മെന്റിന് നിർദേശം നൽകി.

 

പുനഃസംഘടിപ്പിച്ച സപ്ലൈകോ വ്യവസായ ബന്ധ സമിതിയുടെ യോഗത്തിലാണ് കമ്മീഷണർ നിർദേശം നൽകിയത്. തിരുവനന്തപുരത്ത് തൊഴിൽഭവനിൽ ചേർന്ന യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ജെസി ജോർജ്, അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ, മാനേജ്‌മെന്റ് പ്രതിനിധികൾ തെഴിലാളി സംഘടനാ പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!