മസ്തിഷ്‌ക മരണം: ജീവിതത്തിനും  മരണത്തിനുമിടയ്ക്കുള്ള  നൂല്‍പ്പാലം

Spread the love

മസ്തിഷ്‌ക മരണം എന്താണ് അർത്ഥമാക്കുന്നത്….?

ജീവിതത്തിനും  മരണത്തിനുമിടയ്ക്കുള്ള  നൂല്‍പ്പാലമാണ് പലപ്പോഴും മസ്തിഷ്‌ക മരണം.തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലക്കുന്നതിനെയാണ് മസ്തിഷ്‌ക മരണം(Brain death) എന്നു പറയുന്നത്. തലച്ചോർ മരിക്കുകയും അവയവങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ ഹൃദയം, കിഡ്‌നി, ലിവർ എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയകളെ അത് സഹായിക്കും. ഒരു ക്ലിനിക്കൽ പരിശോധനയിലൂടെ മസ്തിഷ്ക മരണം / ഡിഎൻ‌സി നിർണ്ണയിക്കാൻ കഴിയും കോമ, ബ്രെയിൻ സിസ്റ്റം അരേഫ്ലെക്സിയ, അപ്നിയ എന്നിവ കാണിക്കുന്നു.

 

 

 

വിഷ്വൽ, ഓഡിറ്ററി, ടാക്റ്റൈൽ ഉത്തേജനം എന്നിവയുൾപ്പെടെ പരമാവധി ബാഹ്യ ഉത്തേജനത്തിന് ഉത്തേജനമോ അവബോധമോ ഉണ്ടെന്നതിന് തെളിവുകളൊന്നുമില്ല.വിദ്യാർത്ഥികളെ ഇടത്തരം അല്ലെങ്കിൽ നീളം കൂടിയ സ്ഥാനത്ത് ഉറപ്പിക്കുകയും പ്രകാശത്തിന് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു.കോർണിയ, ഒക്കുലോസെഫാലിക്, ഒക്കുലോവെസ്റ്റിബുലാർ റിഫ്ലെക്സുകൾ ഇല്ല.വിഷമയമായ ഉത്തേജനത്തിലേക്ക് മുഖചലനങ്ങളൊന്നുമില്ല.ഗാഗ് റിഫ്ലെക്സ് ഉഭയകക്ഷി പിൻ‌വശം ആൻറിഫുഗൽ ഉത്തേജനത്തിന് ഇല്ല.ആഴത്തിലുള്ള ശ്വാസനാളം വലിച്ചെടുക്കുന്നതിന് ചുമ റിഫ്ലെക്സ് ഇല്ല.കൈകാലുകളുടെ വിഷമയമായ ഉത്തേജനത്തിന് മസ്തിഷ്ക മധ്യസ്ഥ മോട്ടോർ പ്രതികരണമില്ല.അപ്നിയ ടെസ്റ്റ് ടാർഗെറ്റുകൾ 7.30 ന് താഴെയുള്ള പി‌എച്ചിലും പാക്കോയിലും എത്തുമ്പോൾ സ്വതസിദ്ധമായ ശ്വസനം കാണില്ല2 60 എംഎം എച്ച്ജിക്ക് തുല്യമോ അതിൽ കൂടുതലോ എന്നിവയാണ് നോക്കുന്നത് .

 

 

മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് സാരമായ നാശം സംഭവിക്കുന്ന അവസ്ഥയാണ് ഇത്. മരണത്തിന്റെ മറ്റൊരു വാക്ക് എന്ന് വേണമെങ്കില്‍ ഈ ബ്രെയിന്‍ ഡെത്തിനെ പറയാവുന്നതാണ്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. പല കാരണങ്ങള്‍ കൊണ്ട് മസ്തിഷ്‌കത്തിന് ക്ഷതം സംഭവിക്കാം. അപകടങ്ങള്‍, ശക്തമായ ഇടി, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നത് എന്നീ അവസ്ഥകളെല്ലാം പലപ്പോഴും മസ്തിഷ്‌ക മരണത്തിലേക്ക് നമ്മുടെ പ്രിയപ്പെട്ടവരെ എത്തിക്കുന്നു. മസ്തിഷ്‌ക മരണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍…മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ ജീവന്‍ പിടിച്ച് നിര്‍ത്തുന്നത് പലപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയായിരിക്കും. വെന്റിലേറ്റര്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ആ രോഗി മരിച്ചതായി കണക്കാക്കുന്നു.

 

 

ശ്വാസോച്ഛ്വാസം നിലക്കുന്നു, രക്തചംക്രമണ, മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പൂര്‍ണമായും നിലക്കുന്നു. ഇവിടെ മസ്തിഷ്‌കത്തിലെ കോശങ്ങളെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുന്ന അവസ്ഥയെ ആണ് നമ്മള്‍ മസ്തിഷ്‌ക മരണം എന്ന് പറയുന്നത്. തലച്ചോറിനേറ്റ പരിക്കുകള്‍, തലച്ചോറിനെ മാരകമായി ബാധിക്കുന്ന രോഗങ്ങള്‍, ഇത് മൂലം തലച്ചോറിനെ വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥകള്‍ എല്ലാം പലപ്പോഴും മസ്തിഷ്‌ക മരണം സംഭവിച്ചതായി കണക്കാക്കുന്നു.

 

 

ശരീരത്തില്‍ ശ്വാസോച്ഛ്വാസത്തയും രക്തചംക്രമണ വ്യവസ്ഥകളേയും നിയന്ത്രിക്കുന്നത് ബ്രെയിന്‍ സ്‌റ്റെം ആണ്. എന്നാല്‍ ഓര്‍മ്മശക്തി വിവേചന ബുദ്ധി എന്നിവയെ നിയന്ത്രിക്കുന്നത് സെറിബ്രല്‍ കോര്‍ട്ടക്‌സും. ഇത്തരത്തില്‍ നമ്മുടെ ശ്വാസോച്ഛ്വാസം നിലക്കുന്നതു മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച് കഴിഞ്ഞാല്‍  സെറിബ്രല്‍ കോര്‍ട്ടക്‌സ് നിശ്ചലമാവുകയാണ് ചെയ്യുന്നത്. എന്നാല്‍ കൃത്യമായ വൈദ്യസഹായം നിമിത്തം അഞ്ച് മിനിട്ടിനുള്ളില്‍ ഇയാള്‍ക്ക് സാധാരണഗതിയില്‍ ശ്വാസോച്ഛ്വാസം ലഭിച്ചാല്‍ പലപ്പോഴും പ്രതീക്ഷക്ക് വക തരുന്നുണ്ട്.

 

 

അഞ്ച് മിനിട്ടില്‍ ശ്വാസോച്ഛ്വാസം സാധാരണ ഗതിയില്‍ ആയില്ലെങ്കില്‍ അത് പലപ്പോഴും കോമ സ്‌റ്റേജിലേക്ക് രോഗി എത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് ഓര്‍മ്മയോ സ്ഥലകാല ബോധമോ ഉണ്ടാവുന്നില്ല. ചിലരില്‍ അത്ഭുതങ്ങള്‍ സംഭവിച്ച് കുറേ കാലത്തെ കോമസ്‌റ്റേജിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. എന്നാല്‍ ചിലര്‍ മരണം വരെ ഇത്തരത്തില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെടുന്നു.

 

 

കോമ സ്‌റ്റേജില്‍ അല്ലാതെ മസ്തിഷ്‌ക കാണ്ഡം ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ നിലച്ച് പോയാല്‍ പിന്നീട് ആ രോഗി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയേ ഇല്ല എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. ഈ മരണത്തെയാണ് മസ്തിഷ്‌ക മരണം എന്ന് വിളിക്കുന്നത്. ഇതില്‍ മസ്തിഷ്‌ക തരംഗങ്ങള്‍ പിന്നീട് നടത്തുന്ന പരിശോധനയില്‍ ഒന്നും കാണപ്പെടുകയില്ല. എങ്കിലും ഇത്തരത്തില്‍ മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം, ശ്വാസോച്ഛ്വാസം എന്നിവ വെന്റിലേറ്ററിന്റെ സഹായത്തോടെ ഏറെ നാള്‍ നിലനിര്‍ത്തുന്നതിനാവുന്നു.

 

മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് ഒരു ഡോക്ടര്‍ക്ക് മാത്രമായി തീരുമാനിക്കാന്‍ പറ്റില്ല. അതിനായി ഗവണ്‍മെന്റ് ഡോക്ടര്‍ ഉള്‍പ്പടെയുള്ള നാല് ഡോക്ടര്‍മാരുടെ സഹായം ആവശ്യമാണ്. ഈ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് മരണം സ്ഥിരീകരിക്കുന്നത്. അതിനായി രണ്ട് ഘട്ടങ്ങളിലായി ആറ് മണിക്കൂര്‍ ഇടവിട്ടുള്ള ആപ്നിയോ ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിലൂടെയാണ് രോഗി ഇനി ജീവിതത്തിലേക്ക് തിരിച്ച് വരുകയില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് വരുത്തേണ്ടത്. എന്നിട്ട് മാത്രമേ ഇത് മരണമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

 

കോമയിലായ വ്യക്തി സ്വന്തമായി ശ്വാസോച്ഛ്വാസം എടുക്കില്ലെന്ന് ഈ നാല് ഡോക്ടര്‍മാരും സ്ഥിരീകരിക്കണം. എന്നിട്ട് മാത്രമേ രോഗിയെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല കോമയില്‍ ആയ രോഗിക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ച് നിര്‍ത്തുന്നത് എന്നും സ്ഥിരീകരിക്കപ്പെടണം.

 

error: Content is protected !!