
konnivartha.com : പഠനാവശ്യത്തിനായി പതിനഞ്ചുകാരൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരംവാട്സാപ് വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വശീകരിക്കുകയും ചെയ്ത യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ മുറിഞ്ഞകൽ മനീഷ് വിലാസത്തിൽ മനോഹരൻ മകൻ മനീഷാ (32)ണ് പോക്സോ നിയമപ്രകാരമെടുത്ത കേസിൽ അറസ്റ്റിലായത്.
ഈമാസം 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയോട് ഇപ്രകാരം പ്രവർത്തിച്ചത്. 13 ന് കുട്ടിയുടെ മൊഴി വാങ്ങി കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം അന്ന് രാത്രിതന്നെ ഇയാളെ മുറിഞ്ഞകൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നശേഷം വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് ഇന്നലെ (14.03.2022) രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആണ് . കോന്നി മുന്‍ എം എല്‍ എ യും നിലവില്‍ ആറ്റിങ്ങല്‍ എം പി യുമായ അടൂര്‍ പ്രകാശ് പി എ എന്നുമാണ് അവകാശം . പോലീസിനോടും എം പി യുടെ പി എ എന്നാണു പറഞ്ഞത് . എന്നാല്‍ എം പി ഇക്കാര്യം നിഷേധിച്ചു . ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥി ആയിരുന്നു .വാര്‍ഡില്‍ നിന്നും മത്സരിച്ചു തോറ്റു . സ്കൂളിലെ വികസന കാര്യത്തില്‍ സജീവം ആയിരുന്നു .സമീപത്തെ ഒരു ക്ഷേത്രത്തിലെ കാര്യങ്ങളും നോക്കി നടത്തി . നാട്ടിലെ ജനകീയ വിഷയത്തില്‍ ഇടപെട്ടു . “ഈ”വിഷയത്തില്‍ ആരെങ്കിലും പെടുത്തിയത് ആണോ എന്നും ചിലര്‍ സംശയിക്കുന്നു .
അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ് ഐ അലി അക്ബർ, എ എസ് ഐ അനിൽ കുമാർ, സി പി ഒമാരായ അരുൺ, ടെന്നിസൻ എന്നിവരാണ് ഉണ്ടായിരുന്നത്.
മനീഷ് മുറിഞ്ഞകൽ തന്റെ പേർസണൽ സ്റ്റാഫ് അല്ലെന്ന് അടൂർ പ്രകാശ് എം പി
കോന്നി : പ്രകൃതി വിരുദ്ധ പീഡന കേസിൽ പോലീസ് റിമാൻഡ് ചെയ്ത മനീഷ് മുറിഞ്ഞകൽ തന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അല്ലെന്ന് ആറ്റിങ്ങൽ എം പി അഡ്വ അടൂർ പ്രകാശ് വ്യക്തമാക്കി. കോന്നിയിൽ എത്തുമ്പോൾ മനീഷ് തന്റെ വാഹനത്തിൽ കയറി മുറിഞ്ഞകല്ലിൽ ഇറങ്ങുന്നതല്ലാതെ പ്രതിയുമായി യാതൊരു ബന്ധവും ഇല്ല. എന്നാൽ ഇപ്പോഴും ഇയാൾ തന്റെ ഫേസ് ബുക്കിൽ എം പി യുടെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് ആണ് പരിചയപ്പെടുത്തിയിരിക്കുന്നതെന്നും ഇത് തെറ്റാണെന്നും അടൂർ പ്രകാശ് എം പി പറഞ്ഞു..പി ടി എ ഭാരവാഹി ആയ ഇയാൾ അതെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്ക് ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും പ്രകൃതി വിരുദ്ധ ലൈഗീകബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി കൂടൽ പോലീസ് പറഞ്ഞു.പ്രതിയെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.