പ്രമാടം ഗവ.എല്‍.പി.സ്കൂളിന് പുതിയ ഇരുനില മന്ദിരം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിച്ചു

Spread the love

 

konnivartha.com : പ്രമാടം ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നു കാട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിക്ക് കത്ത് നല്കിയിരുന്നു.ഇതേ തുടർന്നാണ് ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായത് .
രണ്ട് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഓരോ നിലയിലും 4 ക്ലാസ് റൂമുകളുണ്ടാകും. കൂടാതെ ഓഫീസ് മുറി, ടൊയ്ലറ്റ് തുടങ്ങിയവയും നിർമ്മിക്കും.

 

106 വർഷം പഴക്കമുള്ള സ്കൂളാണ്.1915 ലാണ് സ്കൂൾ സ്ഥാപിതമായത്. .ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ 240 വിദ്യാര്‍ത്ഥികളും പ്രീ പ്രെെമറി വിഭാഗത്തില്‍ 110 വിദ്യാര്‍ത്ഥികളുമാണ് ഇപ്പോൾ ഇവിടെ പഠനം നടത്തുന്നത്.

 

പ്രമാടം പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവുപുലര്‍ത്തുന്ന സ്ഥാപനമാണെന്നും എം.എൽ.എ പറഞ്ഞു.പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യം ലഭ്യമാകും.തദ്ദേശസ്വയം ഭരണ വകുപ്പിനാണ് നിര്‍മ്മാണ ചുമതല നല്കിയിട്ടുള്ളത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.