
konnivartha.com : പുതിയ കാലത്തിന്റെ വാർത്താ സ്പന്ദനവുമായി 2021 ജനുവരി ഒന്നിന് പ്രസിദ്ധീകരണം ആരംഭിച്ച പെൻസിൽവേനിയ സ്റ്റേറ്റിലെ ആദ്യത്തെ ദക്ഷിണേന്ത്യൻ സമ്പൂർണ്ണ ഓൺലൈൻ പത്രമായ “മലയാളി മനസ്സ് ” പത്രത്തിന്റെ ഒന്നാം വാർഷികവും “ഓർമ്മയിലെ ക്രിസ്തുമസ്സ്” എന്ന ലേഖന മത്സര വിജയികളുടെ സമ്മാനദാനവും, എഴുത്തുകാരെയും പ്രഗത്ഭ വ്യക്തികളെയും ആദരിക്കൽ ചടങ്ങും മാർച്ച് 20ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എല്‍ എ , സിനിമാതാരങ്ങളായ കൃഷ്ണ പ്രസാദ്, നിയാ ശങ്കരത്തിൽ, പ്രശസ്ത സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, പത്തനാപുരം കോളേജ് മുൻ പ്രിൻസിപ്പാൾ കെ.വി. പോൾ റമ്പാൻ, കോട്ടയം ജില്ലാ കൗൺസിലർമാരായ ടോം കോര അഞ്ചേരി, ജാൻസി ജേക്കബ്ബ് ചക്കാലപ്പറമ്പിൽ എന്നിവരും പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, നാടൻപാട്ട് കലാകാരനായ സത്യൻ കോമല്ലൂർ തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.