
KONNI VARTHA.COM : ജനകീയ സമിതി പുനർരൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവനുസരിച്ചു 19-03- 22 വൈകിട്ട് 5 മണിക്ക് സമിതി കൂടി. അരുവാപ്പുലം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കൗൺസിൽ അദ്ധ്യക്ഷ സിന്ധു ഉൽഘാടനം നിർവഹിച്ചു.
കൺവീനറായ വില്ലേജ് ഓഫീസർ മഞ്ജിത് രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.മെമ്പര്‍മാരായ ബിന്ദു സി. എൻ, വി കെ രഘു, ജോജുവർഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു
പങ്കെടുത്ത അംഗങ്ങൾ ആശംസകൾ അറിയിക്കുകയും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.ആറാം വാർഡ് മെമ്പർ മിനി ഇടിക്കുള നന്ദി പറഞ്ഞു.