റബര്‍ തോട്ടത്തിലെ മരത്തില്‍ മൃതദേഹം കണ്ടെത്തി

Spread the love

 

konnivartha.com : കൊടുമണ്‍ റബര്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ബലാല്‍സംഗ കേസിലെ പ്രതിയാണ് മരിച്ചതെന്ന് സംശയിക്കുന്നു.

അങ്ങാടിക്കല്‍ വടക്ക് ആറ്റുവാശേരി എരിയാണി പൊയ്കയില്‍ കുഞ്ഞുകുറ്റിന്റെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. സമീപവാസിയായ മനോവൈകല്യമുള്ള വയോധികയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ പത്തനാപുരം അയലമണ്‍ ആനക്കുളം നിവാസ്സിയ്ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാളാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. പോലീസ് മേല്‍നടപടി സ്വീകരിച്ചു.