പത്തനംതിട്ട നഗരസഭ: കെ.എച്ച് ഹൈദരാലി റോഡും അംഗൻവാടിയും ഉദ്ഘാടനം ചെയ്തു

Spread the love

 

KONNIVARTHA.COM : പത്തനംതിട്ട നഗരസഭ കുലശേരപതി വാർഡിലെ അംഗൻവാടിയും അംഗൻവാടിയിലേക്കുളള കെ.എച്ച് ഹൈദരാലി റോഡിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ നിർവഹിച്ചു.

 

വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് പ്രദേശവാസിയായ വല്യ പറമ്പിൽ വീട്ടിൽ പീരു മുഹമ്മദ് സ്ഥലം സൗജന്യമായി നൽകിയതിനെ തുടർന്ന് വാർഡ് കൗൺസിലർ ആമിനാ ഹൈദരാലിയുടെ ഇടപെടലിലൂടെ ലഭിച്ച 43 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്.

 

വാർഡ് കൗൺസിലറും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണുമായ ആമിനാ ഹൈദരാലി അധ്യക്ഷയായ ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെറി അലക്സ്, ഷെമീർ.എസ്, ഇന്ദിരാമണിയമ്മ,അംബിക വേണു, പ്രതിപക്ഷ നേതാവ് കെ.ജാസിംകുട്ടി, മുൻ ചെയർമാൻ അഡ്വ.എ.സുരേഷ് കുമാർ, കൗൺസിൽ അംഗങ്ങളായ വിമല ശിവൻ, ആനിസജി, ഷൈലജ, ഷീല സത്താർ,മുൻ കൗൺസിലർമാരായ കെ.ആർ.അരവിന്ദാക്ഷൻ നായർ, ബിനാ ഷെരീഫ് എ.ഡി.എസ് ഷെറീന, സ്ഥലം സൗജന്യമായി നൽകിയ പീരു മുഹമ്മദ്, പി സലീം, നാസർ തോണ്ടമണ്ണിൽ, തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!