Trending Now

ബിജെപി സര്‍ക്കാരിനെ തകര്‍ക്കണം എന്ന സിപിഐഎമ്മിന്റെ ആഗ്രഹം നടക്കില്ല : കെ സുരേന്ദ്രന്‍

Spread the love

 

ബിജെപിയാണ് മുഖ്യ ശത്രുവെന്ന സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഐഎമ്മിന്റെ ഗുണ്ടായിസത്തെ മറികടക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. സിപിഐഎം ദേശീയതയെ അപമാനിക്കുന്ന പാര്‍ട്ടിയാണ്. കെ റെയിലിലൂടെ പാവപ്പെട്ടവരെ കുടിയിറക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.ജനാധിപത്യത്തെ ചവിട്ടിയരക്കുന്ന, വിശ്വാസികളെ അവഹേളിക്കുന്ന, ദേശീയതയെ പരിഹസിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അങ്ങനെയൊരു പാര്‍ട്ടിയാണ് ബിജെപിയെ മുഖ്യശത്രുവായി കാണുന്നത്. അതില്‍ അഭിമാനമേയുള്ളൂ. അവരുടെ നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് ബിജെപി നിലപാടുകള്‍. കേരളത്തില്‍ സിപിഐഎമ്മിനെതിരായ കോണ്‍ഗ്രസ് നില്‍ക്കില്ലല്ലോ, ബിജെപിയാണ് നില്‍ക്കുക.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സില്‍വര്‍ ലൈന്‍ സമരത്തില്‍ കെപിസിസി പ്രസിഡന്റിനെ കണ്ടിട്ടേയില്ല. ബിജെപിക്കാരാണ് ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യുന്നത്. ഞങ്ങള്‍ ദേശീയതയ്ക്കും വിശ്വാസികള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്’. വി മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും ബിജെപി സര്‍ക്കാരിനെ തകര്‍ക്കണം എന്ന സിപിഐഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് കെ സുരേന്ദ്രന്‍. ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യ ശത്രു ബിജെപിയാണെന്നുള്ള സിപിഐഎം നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്

error: Content is protected !!